മനാമ: ബഹ്‌റൈനില്‍ മാന്‍ഹോളില്‍ ജോലിക്കിടെ ശ്വാസംമുട്ടി മൂന്നു ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ദേബാശിഷ് സാഹൂ, മുഹമ്മദ് തൗസീഫ് ഖാന്, രാകേഷ് കുമാര് യാദവ് എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. തിങ്കളാഴ്ച രാവിലെ ബുദയ്യ ഹൈവേയിലെ ബനീജംറയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. രാകേഷ് തൊഴിലാളിയും ദെബാഷിസ് ഫിറ്ററും തൗസീഫ് ഖാന് സൈറ്റ് ഇന്സ്പെക്ടറുമായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് സിവില്‍ ഡിഫന്സ് അന്വേഷണം തുടങ്ങി.





























