സിപിഎം തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ബി. അര്‍ജുന്‍ ദാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പന്തളം ഏരിയ കമ്മറ്റി ശിപാര്‍ശ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഎം തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ബി. അര്‍ജുന്‍ ദാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പന്തളം ഏരിയ കമ്മറ്റി ശിപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറിക്കും അടക്കം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് നേതാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പന്തളം പോലീസ് അര്‍ജുന്‍ ദാസിനെതിരേ കേസ് എടുത്തതിന് പിന്നാലെയാണ് തീരുമാനം പുറത്തു വന്നിരിക്കുന്നത്.
നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. മലയാലപ്പുഴയില്‍ കൊച്ചുകുട്ടിയെ വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് അര്‍ജുന്‍ ദാസ്, ഭാര്യ അഡ്വ. എസ്. കാര്‍ത്തിക, സഹോദരന്‍ അരുണ്‍ ദാസ്, ഭാര്യ സലീഷ എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് എടുത്തതിനുള്ള വിരോധനത്തിന് മലയാലപ്പുഴ എസ്.എച്ച്.ഓയ്ക്ക് എതിരേ അര്‍ജുന്‍ ദാസ് സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കിയതിനും കേസ് നിലവിലുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലില്‍ അനധികൃത മണ്ണുഖനനം, പാറഖനനം എന്നിവ നടത്തി വരികയായിരുന്നു. ഏറെനാള്‍ ഇയാള്‍ പാര്‍ട്ടിക്ക് പുറത്തായിരുന്നു. ഭാര്യയുടെ ബന്ധുവായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ പിന്തുണയോടെയാണ് ഇയാള്‍ പാര്‍ട്ടി അംഗത്വത്തിലേക്ക് തിരികെ വന്നത്. മലയാലപ്പുഴ സ്വദേശിയായ അര്‍ജുന്‍ദാസ് ഭാര്യയുടെ വീടായ തുമ്പമണ്ണിലേക്ക് താമസം മാറുകയും അവിടെ ബ്രാഞ്ച് സെക്രട്ടറിയാവുകയുമായിരുന്നു. ബ്രാഞ്ച് സെക്രട്ടറിയായതോടെ ഇയാള്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞ് ഭീഷണിയും നാട്ടുകാരോട് വഴക്കും പതിവാക്കി. തുമ്പമണ്‍ ബ്രാഞ്ച് സെക്രട്ടറി എന്ന ലേബലിലാണ് മലയാലപ്പുഴയില്‍ ഇയാള്‍ അനധികൃത പാറഖനനം നടത്തിയത്. ഇതിനെതിരേ പ്രതികരിച്ച നാട്ടുകാരോടാണ് ആക്രമണത്തിന് തുനിഞ്ഞത്. അനധികൃത മണ്ണെടുപ്പും പാറഖനനവും സംബന്ധിച്ച് പരാതി നല്‍കിയ യുവാവിന്റെ ഭാര്യയെയും കുഞ്ഞിനെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് അര്‍ജുന്‍ദാസിനെയും സഹോദരനെയും ഇവരുടെ ഭാര്യമാരെയും മര്‍ദിക്കുകയായിരുന്നു.

അര്‍ജുന്‍ ദാസിന്റെ ഭാര്യാപിതാവ് സുകുമാരന്‍ നായര്‍ പ്രസിഡന്റ് ആയിരുന്ന തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് നാലു കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതു കാരണം ഇക്കുറി സുകുമാരന്‍ നായര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇതിന്റെ പ്രതികാരമെന്നോണം അര്‍ജുന്‍ ദാസ് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞതായി ആക്ഷേപം ഉയര്‍ന്നു. സുകുമാരന്‍ നായര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന കാരണത്താലാണ് കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് കൈയും കാലും തല്ലയൊടിക്കുമെന്ന് ഭീഷണി മുഴക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...