ചെങ്ങന്നൂർ മുതൽ കോട്ടയംവരെയുള്ള നവീകരണപദ്ധതിയുടെ ഭാഗമായി 34 ജംഗ്ഷനുകള്‍  വികസിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : എം.സി. റോഡിന്റെ ചെങ്ങന്നൂർ മുതൽ കോട്ടയംവരെയുള്ള നവീകരണപദ്ധതിയുടെ ഭാഗമായി 34 ജംഗ്ഷനുകള്‍  വികസിപ്പിക്കും. ചെറുതും വലുതുമായ ജംഗ്ഷനുകളെയാണ് നവീകരിക്കുന്നത്. നടപ്പാതകൾ, മലിനജലം ഒഴുകിപ്പോകാനുള്ള ഓടകളുടെ നിർമാണം, സൂചനാ ബോർഡുകൾ, ബസ്ബേ, വിശ്രമകേന്ദ്രങ്ങൾ, സിഗ്നൽ ലൈറ്റുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. 32 കിലോമീറ്റർ വരുന്ന റോഡിന്റെ നവീകരണപദ്ധതി 39 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. പദ്ധതിക്ക് കരാറുമായി. കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായി എം.സി. റോഡിലെ ചെങ്ങന്നൂർ ആഞ്ഞിലിമൂടുമുതൽ കോട്ടയം ഐഡ ജംഗ്ഷന്‍ വരെയുള്ള  ഭാഗമാണ് ദേശീയപാതാ അതോറിറ്റി രണ്ടുവർഷംമുൻപ്‌ ഏറ്റെടുത്തത്.

കൊല്ലംമുതൽ ആഞ്ഞിലിമൂടുവരെ റോഡ് വീതികൂട്ടിയാണ് നവീകരിക്കുന്നത്. ആഞ്ഞിലിമൂട് കഴിഞ്ഞ് വെള്ളാവൂർ വരെയുള്ള മൂന്നു കിലോമീറ്റർ എം.സി. റോഡായിത്തന്നെ തുടർന്നശേഷമാണ് ദേശീയപാതയുടെ ഭാഗമായി മാറുന്നത്. ഇവിടെനിന്ന്‌ കോട്ടയംവരെ വീതികൂട്ടാതെയുള്ള നവീകരണമാണു നടക്കുന്നത്. ഇതോടൊപ്പം കൊല്ലം-തേനി പാതയുടെ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം നാലുവരിയായി വികസിപ്പിക്കാനും ദേശീയപാതാ അതോറിറ്റിക്ക് പദ്ധതിയുണ്ട്. ഇതിനായി 22 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എം.സി. റോഡിലെ ജംഗ്ഷനുകളുടെ  വികസനം ഏറെക്കാലമായിട്ടുള്ള ആവശ്യമാണ്. ബൈ റോഡുകൾ വന്നുചേരുന്ന ജംഗ്ഷനുകളില്‍  ഗതാഗതത്തിരക്കുമൂലം വാഹനങ്ങൾ തിരിയുമ്പോൾ അപകടമുണ്ടാകാറുണ്ട്. ചില ജംഗ്ഷനുകളില്‍ സിഗ്നൽ ലൈറ്റുകളുമില്ല. ദീർഘനാളായുള്ള ആവശ്യത്തെത്തുടർന്നാണ് കല്ലിശ്ശേരി ജംഗ്ഷനില്‍  സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. അതേസമയം തിരുവൻവണ്ടൂർ-ഇരമല്ലിക്കര റോഡും തൈമറവുംകരയ്ക്കുള്ള റോഡും വന്നു ചേരുന്നതിനാൽ പ്രാവിൻകൂട് ജംഗ്ഷനില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...