ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ പുതിയ സമരവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ പുതിയ സമരവുമായി ഇടുക്കിയിലെ സിപിഎം. റിപ്പപ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ക്ക് ഇടുക്കിയില്‍ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ – മെയില്‍ അയക്കാനാണ് തീരുമാനം. പട്ടയ നടപടികള്‍ തടഞ്ഞ കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 14 ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ ചട്ടം രൂപീകരിക്കാനും കഴിയുന്നില്ല. രാജ് ഭവൻ മാർച്ച് അടക്കം സംഘടപ്പിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് പുതിയ പ്രതിഷേധ രീതി തെരഞ്ഞെടുത്തത്.

ഇടുക്കി ജില്ല രൂപീകൃതമായതിന്‍റെ അമ്പത്തി രണ്ടാം വാര്‍ഷിക ദിനമായ ജനുവരി ഇരുപത്തിയാറിനാണ് ഗവർണർക്ക് ഇ – മെയിൽ അയക്കുന്നത്. ഇതിനുശേഷം രാജ് ഭവന് മുന്നിൽ കുടില്‍കെട്ടിയുള്ള അനിശ്ചിതകാല സമരം സംബന്ധിച്ച് എൽ ഡി എഫ് യോഗം തീരുമാനിക്കും. 1964 ലെ ഭൂപതിവ് നിയമത്തിൻറെ 71 ലെ ചട്ടപ്രകാരം ഇടുക്കിയിൽ കൈവശക്കാർക്ക് പട്ടയം നൽകുന്നത് നിർത്തി വയ്ക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലോക് സഭ തെരഞ്ഞെടുപ്പിനു മുമ്പ് രണ്ടു വിഷയങ്ങളിലും പരിഹാരമുണ്ടായില്ലെങ്കിൽ  തിരിച്ചടിയാകുമെന്ന ആശങ്കയും എൽഡിഎഫിനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...