സി.പി.എമ്മിന്റെത് ഹീനവും പരിഹാസ്യവുമായ നടപടി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍: കൊടുമണ്‍ കോണ്‍ഗ്രസ് ഭവന്‍ പുറമ്പോക്കില്‍ ആണെന്ന് പ്രചരിപ്പിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സി.പി.എം നേതാക്കളുടെ നടപടി ഹീനവും അപഹാസ്യവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കൊടുമണ്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കൊടുമണ്ണിലെ റോഡ് കയ്യേറ്റം മറച്ചു വെയ്ക്കുവാനാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസിന്റെ അതിരു ചികയുന്ന സി.പി.എം നേതാക്കള്‍ കയ്യേറ്റക്കാരുടെ ആശാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനില്‍ കൊച്ചുമൂഴിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ശിവദാസന്‍ നായര്‍ എക്സ്.എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, സഖറിയ വര്‍ഗ്ഗീസ്, എം.ജി. കണ്ണന്‍, എ.കെ. ലാലു, എ. വിജയന്‍നായര്‍, ബിജു ഫിലിപ്പ്, മഞ്ജു വിശ്വനാഥ്, അങ്ങാടിക്കല്‍ വിജയകുമാര്‍, ജോണ്‍സണ്‍ മാത്യു, കെ.പി. ബിജുലാല്‍, പ്രകാശ് ടി. ജോണ്‍, സുന്ദരേശന്‍ അങ്ങാടിക്കല്‍, മുല്ലൂര്‍ സുരേഷ്, ജിതേഷ് രാജേന്ദ്രന്‍, എ.ജി. ശ്രീകുമാര്‍, ലാലി സുദര്‍ശന്‍, ഗീത ശശിധരന്‍, മോനച്ചന്‍ മാവേലില്‍, തങ്കച്ചന്‍ എരുത്വാക്കുന്ന്, ബേബിക്കുട്ടി പമ്പേലിമണ്ണില്‍, ബിജു തോമസ് ഇടത്തിട്ട, ഉമാദേവി, സിന്ധു, രഘു ഐക്കാട്, പ്രകാശ് മന്ദിരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...