സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.ഐ. കലോത്സവം പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ സെപ്റ്റംബർ 4 ന് നടക്കും ; മന്ത്രി വീണാ ജോർജ് ലോഗോ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ 28-ാമത് സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.ഐ. കലോത്സവം പത്തനംതിട്ട ജില്ലയിലെ ഗവണ്മെന്റ് ഹൈസ്‌കൂൾ കോഴഞ്ചേരിയിൽ വച്ച് സെപ്റ്റംബർ 4-ാം തീയതി നടക്കും. കലോത്സവത്തിൽ 600 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും.
വിഭാഗം ഒന്നിൽ കഥാരചന,കവിതാരചന, പ്രബന്ധരചന (മലയാളം),ചിത്രരചന (പെൻസിൽ),ചിത്രരചന (ജലഛായം) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഭാഗം ഒന്നിലെ ഇനങ്ങൾ റവന്യൂ ജില്ലാ തലത്തിൽ നടത്തി അതിൽ ഏറ്റവും സ്‌കോർ ലഭിച്ച 2 രചനകൾ വീതം തെരഞ്ഞെടുത്ത് സംസ്ഥാനതലത്തിലേക്ക് എത്തിക്കുകയും അവിടെ മൂല്യ നിർണ്ണയം നടത്തി ഏറ്റവും കൂടുതൽ സ്‌കോർ ലഭിക്കുന്ന 3 പേർക്ക് സമ്മാനം നൽകുകയും ചെയ്യും. വിഭാഗം രണ്ടിൽ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ (മലയാളം),മോണോ ആക്ട്,പ്രസംഗം (മലയാളം),പ്രഭാഷണം (മലയാളം),സംഘഗാനം (7 പേർ) എന്നിങ്ങനെ ഉള്ള മത്സരങ്ങൾ ആണ് നടക്കുക.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളിൽ പരമാവധി 5 ഇനങ്ങളിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിന് ഏറ്റവും സ്‌കോർ നേടുന്ന 3 മത്സരാർത്ഥികൾക്ക് 2000/-, 1600/-, 1200/- എന്ന ക്രമത്തിൽ ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും നൽകുന്നതാണ്. സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.ഐ. കലോത്സവത്തെ തുടർന്ന് സെപ്റ്റംബർ 5 ന് ദേശീയ അദ്ധ്യാപക ദിനാഘോഷ ചടങ്ങുകളും നടക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ വച്ച് സംസ്ഥാന അദ്ധ്യാപക അവാർഡും, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും വിതരണം ചെയ്യുന്നതാണ്. കലോത്സവത്തിന്റെ ലോഗോ ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്‌ എസ് ഐ എ എസിന് നൽകി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്നിഹിതനായിരുന്നു.കേരളത്തിലെ റ്റി.റ്റി.ഐ./പി.പി.റ്റി.ഐ. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി റ്റി.റ്റി.ഐ./പി.പി.റ്റി.ഐ. കലോത്സവം വർഷംതോറും നടത്തിവരുന്നുണ്ട്. 2007 വരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ കൂടെ ആയിരുന്നു റ്റി.റ്റി.ഐ./പി.പി.റ്റി.ഐ. കലോത്സവവും നടന്നിരുന്നത്. എന്നാൽ 2008-09 അധ്യയന വർഷം മുതൽ ദേശീയ അദ്ധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തി വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...