തിരുവല്ല കാർഷിക വികസന ബാങ്കിലെ സി.പി.എം വിജയം വ്യാപകമായ കള്ളവോട്ടിലൂടെയും അക്രമത്തിലൂടെയും നേടിയത് ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല സഹകരണ കാർഷിക വികസന ബാങ്കിൽ സി.പി.എം നേടിയ വിജയം വ്യാപകമായി നടത്തിയ കള്ള വോട്ടിലൂടെയും അക്രമത്തിലൂടെയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലയിലെ സഹകരണ ബാങ്കുകൾ എന്തു മാർഗ്ഗവും ഉപയോഗിച്ച് പിടിച്ചടക്കുവാനുള്ള സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അജണ്ടയുടെ ഭാഗമായി നടത്തിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിന്റെ ഫലമാണ് സി.പി.എം നേതൃത്വത്തിലുള്ള എൻ.ഡി.എഫ് വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സി.പി.എം അക്രമത്തിൽ പരിക്ക് ഏറ്റ് നിരവധി യു.ഡി.എഫ് പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സി.പി.എം ഗുണ്ടാ ആക്രമണത്തിനും കള്ള വോട്ടിനും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും കൂട്ടുനിന്നതായി ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. ജില്ലയിലെ കാർഷിക വികസന ബാങ്കുകളിൽ ഉൾപ്പെടെ സഹകരണ ബാങ്കുകൾ കൈയ്യേറി അഴിമതിയും കൊള്ളയും നടത്തി സഹകാരികളെ വഞ്ചിക്കുന്ന സി.പി.എം-ന് എതിരെയും അതിന് കൂട്ടുനില്ക്കുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസിനുമെതിരെയും ശക്തമായ കോൺഗ്രസ് പാർട്ടി ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...