പത്തനംതിട്ട : സമ്പൂർണ കുടിവെള്ളമെന്ന നേട്ടം റാന്നി കൈവരിക്കുകയാണെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണോദ്‌ഘാടനം മഠത്തുംമൂഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സുരക്ഷിതമായ ജലസ്രോതസ് ഉണ്ടായിരുന്നതിനാൽ കുടിവെള്ള പ്രശ്നം ഉയർന്നു വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ
ഭൂഗർഭ ജലം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്നത് ഗൗരവമേറിയ പ്രശ്നം ആണ്. ശുദ്ധജലം ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ താല്പര്യത്തോടെ ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവർത്തനം നിരീക്ഷിച്ചു സമയബന്ധിതമായി പൂർത്തിയാക്കും. സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങളിൽ ജലവിതരണം നടത്തിയിരുന്നതിൽ നിന്ന് 38 ലക്ഷമായി ഉയർത്തികൊണ്ടു വരാൻ സാധിച്ചു. ശേഷിക്കുന്ന വീടുകളിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.
റാന്നി പെരുനാടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാണ് കേന്ദ്ര സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയെന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. വീടുകളിൽ ജലം എത്തിക്കുന്നതിന് 34.77 കോടി രൂപയുടെ പ്രവർത്തനങ്ങൾ ആണ് നടപ്പാക്കുന്നത്. മഞ്ഞത്തോട് ആദിവാസി ജനവിഭാഗത്തിലെ 23 കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശികൾ ആകാൻ സാധിച്ചത് വലിയ നേട്ടമാണെന്നും എംഎൽഎ പറഞ്ഞു. ജല്‍ ജീവന്‍ മിഷനിലൂടെ 34.77 കോടി രൂപ ചെലവഴിച്ചാണ് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ 3338 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് പി എസ് മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























