റോഡ് പുനർനിർമ്മാണത്തിനുള്ള തുക അനുവദിക്കും : മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജല അതോറിറ്റിയുടെ നിർമാണ പ്രവർത്തനത്തിൽ ഉൾപ്പെട്ട റോഡുകളുടെ പുനർനിർമ്മാണത്തിനുള്ള തുക വെച്ചൂച്ചിറ പഞ്ചായത്തിന് അനുവദിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണോദ്‌ഘാടനം കൂത്താട്ടുകുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെച്ചൂച്ചിറ പഞ്ചായത്തിലെ ജലവിതരണത്തിലെ പോരായ്മകൾ പരിഹരിച്ചു കുടിവെള്ളം നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. എല്ലാ വീട്ടിലും ശുദ്ധജലം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്തിനു സാധിക്കും. ഭൂഗർഭ ജലത്തിൽ ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്ന മാലിന്യം വർധിക്കുന്ന സാഹചര്യത്തിൽ ശുദ്ധമായ ജലം ലഭിക്കുക എന്നത് പ്രധാനപ്പെട്ട ആവശ്യം ആണ്. ഇതിനു പരിഹാരമായി ട്രീറ്റ് ചെയ്ത ജലം ജല അതോറിറ്റി മുഖേന നൽകുന്നതിനുള്ള വലിയ പദ്ധതിയാണ് നടക്കുന്നത്. ജല ദൗർലഭ്യത കൂടുന്ന ആ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടെ സഹകരണം ഉറപ്പാക്കുന്ന ജലജീവൻ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. എംഎൽഎ യുടെ പ്രവർത്തനഫലമായി പദ്ധതി ആവിഷ്‌ക്കാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നതിന് റാന്നി മണ്ഡലത്തിനു സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

വെച്ചൂച്ചിറയിൽ മുടങ്ങി കിടക്കുന്ന കുടിവെള്ള പദ്ധതികൾ റീറെണ്ടർ ചെയ്ത് മുഴുവൻ കുടുംബങ്ങൾക്കും ജലം നൽകാനാകും എന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. ചിരകാല ആവശ്യത്തിന്റെ പരിസമാപ്തിയാണ് ജലജീവൻ പദ്ധതി നടത്തിപ്പിലൂടെ സാധ്യമാകുന്നത്. വലിയ പരിശ്രമം പദ്ധതി നടത്തിപ്പിനായി നടന്നു. വികസനപ്രവർത്തനങ്ങളിൽ ഒരുമിച്ചു നിന്ന് പ്രവർത്തിക്കുന്ന പഞ്ചായത്താണ് വെച്ചൂച്ചിറയെന്നും എംഎൽഎ പറഞ്ഞു. ജല്‍ ജീവന്‍ മിഷനിലൂടെ 58.89 കോടി രൂപ ചെലവഴിച്ചാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 4586 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് റ്റി കെ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...