പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം സമ്പൂർണമായി പരിഹരിക്കും : മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം സമ്പൂർണമായി പരിഹരിക്കാൻ കഴിയുന്ന വലിയ പദ്ധതിയാണ് ജലജീവൻ മിഷനിലൂടെ ആരംഭിക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് ജലജീവൻ പദ്ധതി പൂർണമായും നടപ്പാക്കുന്നത്. സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങളിൽ ജലവിതരണം നടത്തിയിരുന്നതിൽ നിന്ന് 38 ലക്ഷം വരെ ഉയർത്തികൊണ്ടു വരാൻ സാധിച്ചു. ശേഷിക്കുന്ന വീടുകളിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.

മുഴുവൻ പഞ്ചായത്തിലും ഏറ്റവും ആദ്യം കുടിവെള്ള പദ്ധതി ടെണ്ടർ ചെയ്തത് റാന്നി മണ്ഡലത്തിലാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. വികസന കാര്യങ്ങളിൽ ഏറെ മുന്നേറുമ്പോഴും ശുദ്ധജല ദൗർലഭ്യം പഴവങ്ങാടി പഞ്ചായത്തിലെ പ്രശ്നം ആയിരുന്നു. നിരന്തര പ്രയത്നത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ജലജീവൻ പദ്ധതിയിലൂടെ 61.09 കോടി രൂപയുടെ പ്രവർത്തനം നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു. റാന്നി- പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എന്നെ കൈകാര്യം ചെയ്തോളൂ, സി.പി.എമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞു’ : ജി സുധാകരൻ

0
ആലപ്പുഴ : ‘എന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സി.പി.എം. ആലപ്പുഴ ജില്ല...

വിയറ്റ്നാം ബോട്ടപകടം : ക്യാപ്റ്റൻ അറസ്റ്റിൽ ; രക്ഷപ്പെട്ട ഒരു ഇന്ത്യക്കാരൻ്റെ നില ഗുരുതരം

0
ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് ഇന്ത്യൻ വിനോദസഞ്ചാരികൾ...

30 ദിവസം ജയിലിൽ കഴിഞ്ഞാലും മന്ത്രിസ്ഥാനത്ത് തുടരാം ; പ്രതിഷേധവുമായി പ്രതിപക്ഷം

0
ന്യൂഡൽഹി : ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് 30 ദിവസം തുടർച്ചയായി തടവിൽ...

സിജെപി പ്രതിഷേധം 24ാം ദിവസത്തില്‍ ; വാങ്ചുക്കിന്റെ നിരാഹാരസമരം 15 ദിവസവും പിന്നിട്ടു

0
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി...