പത്തനംതിട്ട : സെപ്റ്റംബർ 29 തിങ്കളാഴ്ച ലൈഫ് ലൈൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തിരിച്ചറിയാനും അതിനെ നേരിടാനും സഹായിക്കുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി സി.പി.ആർ (CPR) ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷാ പരിശീലനം നൽകുന്നതാണ്. സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും പങ്കെടുക്കാം.
മുന്നറിയിപ്പുകളൊന്നുമില്ലാതെ കുഴഞ്ഞു വീണ് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ സമീപത്തുള്ളവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ കഴിയുന്നതിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കാനാകുമെന്നത് നിർണായകമാണ്. ഇതിനെ മുൻനിർത്തിയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 29 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 9188619307 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–






























