കണ്ണൂരിലെ ചുവപ്പു കോട്ടകളിൽ വിള്ളൽ ; ധർമടത്ത് ഇടറി പിണറായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ധർമടത്ത് എല്ലാ പഞ്ചായത്തിലും കഴിഞ്ഞ തവണ നേടിയതിനെക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ പിണറായി വിജയന് ലഭിച്ചത്. അരലക്ഷത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴേക്ക് ഇടിഞ്ഞതിനൊപ്പം രണ്ട് പഞ്ചായത്തുകളിൽ പിന്നിൽ പോവുകയും ചെയ്തു. ഇതിനൊപ്പം തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ സിപിഎം കോട്ടകളും പൊളിഞ്ഞു വീണു. ഏഴ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ധർമടത്ത് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളിലാണ് പിണറായി വിജയൻ ഇത്തവണ പിന്നിൽ പോയത്. ചെമ്പിലോട് 2564 വോട്ടിനാണ് അബ്‌ദുൽ റഷീദ് പിണറായിയുടെ മുന്നിലെത്തിയത്. ഇതിനൊപ്പം കടമ്പൂർ പഞ്ചായത്തിലും യുഡിഎഫിനാണ് ഭൂരിപക്ഷം. ഏഴ് റൗണ്ട് പൂർത്തിയാകുന്നതുവരെ പിണറായിയെ അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിച്ച റഷീദ് വേങ്ങാട് പഞ്ചായത്തിൽ പിണറായിയുടെ കുതിപ്പ് 1077 വോട്ടിൽ പിടിച്ചു നിർത്തി. കഴിഞ്ഞ തവണത്തെക്കാൾ അയ്യായിരത്തിലധികം വോട്ട് വേങ്ങാട് പിണറായിക്ക് നഷ്ടമായി.

2021ൽ 7599 വോട്ടിൻ്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന പെരളശേരിയിലും കുത്തനെ ഇടിഞ്ഞു എൽഡിഎഫിൻ്റെ ഭൂരിപക്ഷം. ഇത്തവണ നേടാനായത് 4505 വോട്ടിൻ്റെ മാത്രം മേൽകൈ. എസ്ഡിപിഐക്ക് സ്വാധീനം ഉള്ള മുഴപ്പിലങ്ങാട് പഞ്ചായത്തിൽ 208 വോട്ട് മാത്രമാണ് പിണറായിക്ക് കൂടുതൽ കിട്ടിയത്. 2021ൽ പിണറായി 3930 വോട്ടിന് മുന്നിൽ നിന്ന മേഖല ആയിരുന്നു മുഴപ്പിലങ്ങാട്. ധർമടത്ത് ഭൂരിപക്ഷം 7143ൽ നിന്നും 5127 ആയാണ് കുറഞ്ഞത്. സ്വന്തം തട്ടകമായ പിണറായിലും പിണറായിയുടെ ഭൂരിപക്ഷം 10179 ആയി കുറഞ്ഞതോടെ പിണറായിയുടെ തേരോട്ടം അമ്പതിനായിരത്തിൽ നിന്ന് 19,247 വോട്ടായി ചുരുങ്ങി. അക്ഷരാർഥത്തിൽ ധർമടത്ത് യുഡിഎഫ് രാഷ്ട്രീയ വിജയം നേടിയെന്ന് ചുരുക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലിന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയയാൾ അറസ്റ്റിൽ

0
പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അണ്ടർകവർ ഏജന്റ് ആണെന്ന്...

2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി കബ്ബ്

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി ക്ലബ്....

പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിര നഷ്ട പരിഹാരം നൽകണം : അഖിലേന്ത്യ കിസാൻ...

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിരമായി...