രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും ; അഞ്ജലി നായര്‍

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ നല്ലൊരു വോട്ട് ശതമാനം നേടാന്‍ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി-20 സ്ഥാനാര്‍ഥിയായിരുന്ന അഞ്ജലി നായര്‍ പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലതായിരുന്നിട്ടും, ഇത്രയും വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞു. ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകുമെന്നും അഞ്ജലി നായര്‍ പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലാത്തതുകൊണ്ട് തന്നെ 30000 വോട്ട് വളരെ ഭാഗ്യമായിട്ട് ഞാന്‍ കണക്കാക്കുന്നു. കൂടുതല്‍ വര്‍ക്ക് ചെയ്യണമെന്നുള്ള ഏരിയകള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇനി. എവിടെയാണ് കോട്ടം തട്ടിയിരിക്കുന്നത് എന്ന് നിലവില്‍ അറിയില്ല. അത് കണ്ടെത്തി പരിഹരിക്കും – അഞ്ജലി പറഞ്ഞു.

ട്വന്റി ട്വിന്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു. ഏറ്റവും കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയതും തൃപ്പൂണിത്തറയില്‍ നിന്നാണ്. രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകും.ട്വന്റി ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ – അവര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവം ; അപകട കാരണം വിമാനത്തിലുണ്ടായ ഗുരുതരമായ ഹൈഡ്രോളിക്...

0
ന്യൂഡൽഹി : ഫുക്കറ്റ്– ഡൽഹി എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ...

കൊല്ലത്ത് ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉത്‌‌പന്നങ്ങൾ പിടികൂടി

0
കൊല്ലം: കൊല്ലത്ത് നിരോധിത പുകയില ഉൽപന്നങ്ങൾ പോലീസ് പിടികൂടി. കൊല്ലം...

മെസിയെ കൊണ്ടുവരാനെന്ന് പറഞ്ഞ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേട് ; കായിക വകുപ്പിന്റെ റിപ്പോര്‍ട്ട്...

0
തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുന്‍...

ബജറ്റ് പ്രസംഗത്തിനിടെ ഇംഗ്ലീഷ് വാക്കുകളും വ്യാകരണപ്പിഴവുകളും ; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ പ്രതിഷേധം

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി...