ഏഴംകുളം അറുകാലിക്കലില്‍ വീട്ടുമുറ്റത്ത് ഗർത്തം രൂപപ്പെട്ടത് പരിഭ്രാന്തി പരത്തി

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : വീട്ടുമുറ്റത്ത് ഗർത്തം രൂപപ്പെട്ടത് പരിഭ്രാന്തി പരത്തി. ഏഴംകുളം പഞ്ചായത്ത് ടൗൺ വാർഡ് പ്രദേശമായ അറുകാലിക്കൽ കിഴക്ക് പാൽ സൊസൈറ്റിക്ക് സമീപം തുണ്ടത്തിൽ രാജുവിന്റെ വീട്ടുമുറ്റത്തെ കിണറിന് സമീപമാണ് ഗർത്തവും ഭൂമിയിൽ വിള്ളലും കണ്ടത്. വീടിന്റെ ബെഡ് റൂമിന്റെയും ഭിത്തിയിൽ വിള്ളലുകൾ രൂപപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 5.30നായിരുന്നു സംഭവം. കുഴിയിലേക്ക് പൈപ്പ് വെച്ച് കുത്തി നോക്കിയപ്പോൾ താഴേക്ക് പോകുന്നതായും വീട്ടുടമസ്ഥന് തോന്നി. പിന്നീട് രണ്ടാൾ താഴ്ചയുള്ള കുഴി രൂപപ്പെടുകയായിരുന്നു.

ഭയന്നുപോയ രാജു സമീപ വാസികളെയും വാർഡു മെമ്പറെയും വിവരം അറിയിക്കുകയും പിന്നീട് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. ഉദ്യോഗസ്ഥർ കുഴിയിൽ നിന്ന് മണ്ണ് ശേഖരിച്ചു. സമീപമുള്ള കിണർ ഉപയോഗിക്കരുതെന്നു വീട്ടുകാർക്ക് കർശന നിർദേശം നൽകി. കുഴിയും കിണറുമടങ്ങുന്ന ഭാഗം ഇപ്പോൾ കെട്ടി സംരക്ഷിച്ചു പ്രവേശനം തടഞ്ഞിരിക്കുകയാണ്. ജിയോളജി വകുപ്പിന്റെ പരിശോധന ഫലവും പ്രതികരണവും കാത്തിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. അപ്രതീക്ഷിതമായി കുഴി രൂപപ്പെട്ടത്തോടെ ആശങ്കയിലാണ് പ്രദേശവാസികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...