മദ്യപിച്ച്‌ കാറോടിച്ച്‌ മറ്റൊരു വാഹനത്തെ ഇടിച്ച സംഭവo : മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മദ്യപിച്ച്‌ കാറോടിച്ച്‌ മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍. മുംബൈ ബാന്ദ്ര സൊസൈറ്റിയില്‍ ഇന്നലെയായിരുന്നു സംഭവം. സൊസൈറ്റിയിലെ താമസക്കാരന്റെ പരാതിയിലാണ് കാംബ്ലിയെ ബാന്ദ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് പ്രകാരം കേസെടുത്ത കാംബ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മദ്യപിച്ചെത്തിയ കാംബ്ലി സൊസൈറ്റി കോംപ്ലക്സിലെ വാച്ച്‌മാനുമായും മറ്റ് താമസക്കാരുമായും വാക്കേറ്റമുണ്ടായതായും പരാതിയുണ്ട്.

17 ടെസ്റ്റുകള്‍ കളിച്ച കാംബ്ലി 4 സെഞ്ചുറികളടക്കം 1084 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി 104 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 2 സെഞ്ചുറികളടക്കം 2477 റണ്‍സ് അടിച്ചെടുത്തു. 1991ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച കാംബ്ലി 2000 ഒക്ടോബറിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സഹപാഠി കൂടിയാണ് കാംബ്ലി. നേരത്തേയും നിരവധി വിവാദങ്ങളും ഈ കായിക താരത്തിന്റെ പേരില്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാംബ്ലി സൈബര്‍ തട്ടിപ്പിനും ഇരയായിരുന്നു. ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് 1.14 ലക്ഷം രൂപ താരത്തിന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. ഡിസംബര്‍ മൂന്നിന് കാംബ്ലി ബാന്ദ്ര പോലീസിനെ സമീപിച്ച്‌ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....