കേരളമെന്ന ഇട്ടാവട്ടത്തിൽ കിടന്ന് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് അഹങ്കരിക്കുന്നു : എസ്എഫ്‌ഐക്കെതിരെ എഐഎസ്എഫ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ എസ്‌എഫ്‌ഐ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി എഐഎസ്‌എഫ്. കേരളത്തിലെ ക്യാമ്പസുകളില്‍ എസ്‌എഫ്‌ഐ ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്നാണ് ഇക്കൂട്ടര്‍ വീമ്പടിക്കുന്നതെന്നും എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുണ്‍ ബാബു പരിഹസിച്ചു. എഐഎസ്‌എഫ് പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിമര്‍ശനം.

അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെ, ‘കേരളമെന്ന ഇട്ടാവട്ടത്തിലെ 14 ജില്ലകളില്‍ കിടന്ന് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് അഹങ്കരിക്കുന്നവര്‍ ഓര്‍ക്കണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പേര് എഐഎസ്‌എഫ് എന്നാണ്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന ഒരു സംഘടന ഉണ്ടല്ലോ.’

‘കേരളത്തിലെ വിദ്യാലയങ്ങളില്‍ തങ്ങളാണ് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് വീമ്പടിക്കുന്ന നമ്മുടെ സഹോദര വിദ്യാര്‍ത്ഥി പ്രസ്ഥാനം. കേരളത്തിലെ ഏറ്റവും വലിയ സംഘടന അവരാണെന്ന് സമ്മതിക്കാം. എന്നാല്‍ ഇന്ത്യയില്‍ ഒട്ടാകെയുള്ള വിദ്യാലയങ്ങളില്‍ സര്‍വകലാശാലകളില്‍ ഭരണത്തിലുള്ള ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പേര് എഐഎസ്‌എഫ് എന്നാണ്’ -അരുണ്‍ബാബു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...