കോടികളുടെ തിരിമറി നടന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിന് വിരാമമിട്ട് കോടികളുടെ തിരിമറി നടന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടി. രണ്ടാം പ്രതി കരുവന്നൂര്‍ ബ്രാഞ്ച് മുന്‍മാനേജര്‍ എം.കെ ബിജു കരിം മൂന്നാം പ്രതി മുന്‍ സീനിയര്‍ അക്കൗണ്ടന്‍റ് സി.കെ ജില്‍സ് എന്നിവരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്. പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇരുവരെയും തൃശൂരില്‍ നിന്നു തന്നെയാണ് പിടികൂടിയത്. രണ്ടും ദിവസം മുന്പ് ഒന്നാം പ്രതി ടി.ആര്‍ സുനില്‍കുമാര്‍ കീഴടങ്ങിയിരുന്നു. തൃശൂര്‍ പേരാമംഗലത്ത് വെച്ചാണ് സുനിലിനെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം മൂന്നായി.

ഇനി ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിലുള്ള മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കിരണ്‍, ബാങ്കിന്‍റെ കമ്മീഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ച എ.കെ ബിജോയ്, ബാങ്കിന്‍റെ സൂപ്പര്‍മാര്‍ക്കറ്റിലെ മുന്‍ അക്കൗണ്ടന്‍റ് റെജി അനില്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. പ്രതികളുടെ ക്രൈംബ്രാഞ്ചിന് മുന്നിലെ കീഴടങ്ങള്‍ വെറും നാടകമാണെന്നാണ് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിക്കുന്നത്. വേണ്ട ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാന്‍ പഠിപ്പിച്ച ശേഷം കീഴടങ്ങുകയാണെന്നാണ് ആരോപണം.

അതിനിടെ നിക്ഷേപം നഷ്ടപ്പെട്ടവര്‍ ബാങ്കിന് മുന്നില്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. നേരത്തെ അയ്യന്തോളില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന ആറ് പ്രതികളേയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ടായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചാണ് ഈ ആറ് പ്രതികളെയും ഒളിച്ചുതാമസിച്ച ഫ്ലാറ്റില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ പിന്നീട് ക്രൈംബ്രാഞ്ച് തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. ആറ് പ്രതികളും ക്രൈംബ്രാഞ്ചിന്റെ രഹസ്യകസ്റ്റഡിയിലുണ്ടെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

പ്രതികള്‍ മുങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ വ്യാപകമായി വിമര്‍ശനവും സംശയവും ഉയര്‍ന്നിരുന്നു. ഇതിനിടെ ജനങ്ങള്‍ തന്നെ പ്രതികളുടെ ചിത്രങ്ങള്‍ വെച്ച്‌ പ്രതീകാത്മകമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജനങ്ങളുടെയും പ്രതിപക്ഷരാഷ്ട്രീയപാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും സമ്മര്‍ദ്ദം ഏറിയപ്പോള്‍ നിവൃത്തിയില്ലാതെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇഡിയും ഇടപെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...