ഇളവിൽ തുറന്ന് മാളുകൾ ; കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കേരളത്തില്‍ മാളുകള്‍ തുറന്നു. ആഴ്ചയില്‍ 6 ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തനസമയം. പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ക്കു പ്രവേശനം. മാളുകളുടെ അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു‌ശേഷമാണ് സംസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍ വീണ്ടും പൂര്‍ണമായും തുറന്നത്. മാളുകള്‍ക്ക് അകത്തുള്ള അവശ്യവസ്തുകള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ നേരത്തേ തുറന്നിരുന്നു.

മാളിനുള്ളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന മാറ്റി. പ്രവേശന കവാടത്തിലെ പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ അകത്തേക്ക് കയറ്റുന്നത്. ഓണവിപണി ലക്ഷ്യമിട്ട് തുണിത്തരങ്ങള്‍ക്കും മറ്റും ആകര്‍ഷണീയമായ ഓഫറുകൾ പല മാളുകളിലും സജ്ജമാക്കി. അവധി ദിവസങ്ങളിലാണ് തിരക്ക് പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...