തിരുവനന്തപുരം: ശബ്ദരേഖ പുറത്തു വന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ ശബ്ദരേഖ ജയിലില്‍ നിന്നല്ല പുറത്തുപോയതെന്നാണ് സംഭവത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഈ വിഷയത്തില്‍വിശദമായ അന്വേഷണം നടത്തണമെന്ന കസ്റ്റംസ് ആവശ്യത്തെ തുടര്‍ന്ന് ജയില്‍ വകുപ്പ് ഡി.ജി.പിയെ വിവരം ധരിപ്പിക്കുകയും ഡി.ജി.പി ക്രൈംബ്രാഞ്ച് അനേവഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്തത്. സ്വപ്നയുടെ മൊഴിയെടുക്കാന്‍ എന്‍.ഐ.എ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു.
സ്വപ്ന സുരേഷിനേയും സരിത്തിനേയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും(ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. ഇ.ഡിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഇന്നുമുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി.