കെ സുധാകരനെതിരായ തെളിവുകളുമായി ക്രൈം ബ്രാഞ്ച് ജയിലിലേക്ക് ; മോൻസൻ മാവുങ്കലിനെ ചോദ്യംചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കലിനെ ജയിലിൽ എത്തി ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് അനുമതി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് മോൻസൻ മാവുങ്കൽ. പുരാവസ്തു കേസിൽ നേരത്തെ ജാമ്യം നേടിയിരുന്നെങ്കിലും പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു മോൻസൻ. അതിനാൽ ചോദ്യം ചെയ്യലിന് പോക്സോ കോടതിയുടെ അനുമതി ലഭിക്കേണ്ടിയിരുന്നു. തുടരന്വേഷണം നടക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോക്സോ കോടതി ഇതിന് അനുമതി നൽകിയിരുന്നത്.

രണ്ടുദിവസത്തിനകം മോൻസനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. കെ സുധാകരനെതിരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യംചെയ്യുക. അതേസമയം, മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരൻ പ്രതികരിച്ചു. കേസിൽ 19 മാസങ്ങൾക്ക് ശേഷം പ്രതി ചേർത്തത് സംശയമുണ്ടാക്കുന്നെന്നും സുധാകരൻ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...