പിഎസ്‌സി ക്രമക്കേടുകൾ ക്രെെംബ്രാഞ്ച് അന്വേഷിക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‍സി നിയമനത്തിനെതിരായ പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പിഎസ്‌സിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാതിരിക്കാൻ കഴിയില്ലെന്നും സ്ഥാപനത്തിൻ്റെ വിശ്വാസ്യത സംരക്ഷിക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡിലെ നിയമനത്തട്ടിപ്പ് വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉപദേശം നൽകിയത് നിയമവകുപ്പ്. വിജിലൻസ് അന്വേഷണത്തിന് തടസ്സവാദം ഉന്നയിച്ചു. എന്നാൽ പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണ്ടെന്നായിരുന്നു ഡയറക്ടര്‍ ജനറൽ പ്രോസിക്യൂഷന്‍റെ ഉപദേശം. ഈ സാഹചര്യത്തിലാണ് ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാ‍ഞ്ചിനെ ചുമതലപ്പെടുത്തുന്നത്.

തുടങ്ങിയത് ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പ് പരാതിയിലാണെങ്കിലും കെഎഎസ് ഉള്‍പ്പെടെ വിവിധ ഒഴിവുകളിലെ നിയമനത്തെക്കുറിച്ചുള്ള ആരോപണങ്ങളിലേയ്ക്ക് അന്വേഷണം പോകും. പിഎസ് സി അംഗങ്ങള്‍ തിരിഞ്ഞതോടെ ആസൂത്രണ ബോര്‍ഡ് നിയമന നടത്തിപ്പ് അന്വേഷണം മുന്‍ തീരുമാനം തെറ്റിച്ച് പരീക്ഷ കണ്‍ട്രോളറെ ഏൽപിച്ചത് ചെയര്‍മാൻ തിരുത്തി. ആഭ്യന്തര വിജിലന്‍സ് എസ്പിയെ ചുമതലപ്പെടുത്തി. ഈ അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സിവിൽ പോലീസ് ഓഫീസര്‍ പരീക്ഷാ തട്ടിപ്പ് നേരത്തെ ക്രൈബ്രാഞ്ച് അന്വേഷിച്ചിരുന്നത്. അഞ്ച് എസ്എഫ്ഐ നേതാക്കളെ അടക്കം പ്രതികളാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...