അവധി ദിനത്തിൽ അനധികൃത മദ്യവിൽപന ; ബിവറേജ് ജീവനക്കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവിൽപന നടത്തിയ ബിവറേജ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്ന് മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബിവറേജ് ജീവനക്കാരൻ കുന്നപ്പള്ളി തച്ചം വീട്ടിൽ ഉദയകുമാർ (50) ആണ് അറസ്റ്റിലായത്. മദ്യശാലകൾ അവധിയായതിനാൽ അമിത ലാഭത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിലെ സെയിൽസ് അസ്സിസ്റ്റന്റാണ് ഉദയകുമാർ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസർ പി ടി ഷാജി, കെ എസ് ലാൽജി, പ്രസന്നൻ, അനിലാൽ, ധനലക്ഷ്മി എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...