കഠിന ദേഹോപദ്രവക്കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഒരാളെ റാന്നി പോലീസ് പിടികൂടി. ഈമാസം 19 ന് രാത്രി 9 മണിക്ക് റാന്നി അങ്ങാടി വലിയകാവ് ഓലിക്കൽ പടിയിലാണ് കേസിന് ആസ്പദമായ സംഭവം. അങ്ങാടി വലിയകാവ് ചരിവുപുരയിടത്തിൽ സനീഷ് (38) ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധുവിനെ ഈ കേസിൽ പരിക്കുപറ്റിയ അങ്ങാടി വലിയകാവ് കാലായിൽ വീട്ടിൽ ഷിബു ഫിലിപ്പ്(39) നേരത്തെ ദേഹോപദ്രവം ഏൽപ്പിച്ചതിലുള്ള മുൻവിരോധം നിമിത്തം  പ്രതി കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ മൂക്കിന്റെ ഭാഗത്തും താടിയിലും ചെവിയിലും അസ്ഥികൾക്ക് പൊട്ടലും മുറിവുമുണ്ടായി. താഴെ വീണ ഷിബുവിന്റെ നെഞ്ചിൽ പ്രതി ചവുട്ടുകയും ചെയ്തതായാണ് കേസ്.തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇന്നലെ 12.45 ന് മണ്ണാറത്തറയിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സായി സേനൻ, സി പി ഓ മാരായ ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്‌, സുധീർ ബി എസ് എന്നിവരാണുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...