അച്ഛനെ മകന്‍ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അച്ഛനെ മകന്‍ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പാവുമ്പാ വടക്ക് ഉടയച്ചം വിളയില്‍ നാസിഫിനെ (21) പോലീസ് പിടികൂടി. നാലുവിള ജംഗ്ഷനില്‍ ചായക്കട നടത്തി വരുന്ന നിസാമുദ്ദീനെ മകനായ നാസിഫ് ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. കടയ്ക്ക് സമീപമുണ്ടായിരുന്ന തഴവ സ്വദേശിയായ നവാസ് ഇത് കണ്ട് തടസം പിടിച്ചു.

സംഭവത്തിന് ശേഷം സുഹൃത്തിന്റെ ബൈക്കില്‍ കയറി സ്ഥലത്ത് നിന്നും പോകാന്‍ ശ്രമിച്ച നവാസിനെ നാസിഫ് ചായക്കടയില്‍ നിന്നെടുത്ത സ്റ്റീല്‍ ജഗ്ഗ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവാസ് കരുനാഗപ്പള്ളി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ചികിത്സ തേടി. സംഭവ ശേഷം നാസിഫ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് മണപ്പള്ളി ജംഗ്ഷനില്‍ നിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...