എട്ടുമാസം പ്രായമുള്ള കുഞ്ഞിന് മർദ്ദനം : പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play


പത്തനംതിട്ട :
എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ഇടവന തെക്ക് പുത്തൻവീട്ടിൽ ഇ.എസ് ജോയിയുടെ മകൻ ഷിനുമോനെ(31)യാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അടൂർ പെരിങ്ങനാട് പാറക്കൂട്ടത്ത് രാവിലെ 11.30നാണ് സംഭവം. ഭാര്യ സുജിയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് കുട്ടിയെ അടിക്കുകയായിരുന്നു. കുഞ്ഞിന്റെ താടിയെല്ലിന് പൊട്ടലേറ്റു. കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് സുജിയെ നിലത്തിട്ട് ചവുട്ടുകയും ചെയ്തു.

യുവതിയുടെ ഇടതു തോളിനു മുറിവും വലതു തോളിലും പുറത്തും പരിക്കുപറ്റി. തുടർന്ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സുജിയുടെ മൊഴി പ്രകാരം അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധം സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. പിന്നീട് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

സ്ഥിരം പ്രശ്നക്കാരനായ ഷിനുവിനെതിരെ പോലീസ് വധശ്രമം, ഗാർഹിക പീഡന നിരോധന നിയമം, ബാല നീതിനിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി.ഡിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ അനിൽകുമാർ, സുദർശന, ജോൺ.ജി, സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ ദീപാ കുമാരി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...