ഉത്സവം കഴിഞ്ഞു മടങ്ങിയ യുവാവിനെ കാര്‍ ഇടിച്ചു വീഴ്ത്തി വെട്ടിയത് ക്വട്ടേഷന്‍ സംഘമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉത്സവം കഴിഞ്ഞു മടങ്ങിയ യുവാവിനെ കാര്‍ ഇടിച്ചു വീഴ്ത്തി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സംശയം. കൈപ്പട്ടൂര്‍ സ്വദേശി അപ്പു എന്ന് വിളിക്കുന്ന നിധിന്‍ കുമാറി(28)നാണ് വെട്ടേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ 12 ന് നരിയാപുരം സെന്റ് പോള്‍സ് സ്‌കൂളിന് സമീപം ആണ് സംഭവം.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൃത്യം നടത്തിയത് ഇവര്‍ തന്നെയാണോ എന്ന് അറിയണമെങ്കില്‍ നിധിന് ബോധം തെളിയേണ്ടതുണ്ട്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് തലയോട് പൊട്ടി. തലച്ചോറിനും ക്ഷതമേറ്റതായി സംശയിക്കുന്നു. ഇതിന് പുറമേ കഴുത്തിനും കാലിനും മാരകമായി വെട്ടേറ്റിട്ടുണ്ട്.

കൃത്യം നടത്തിയ രീതിയാണ് ക്വട്ടേഷന്‍ സംഘങ്ങളെ സംശയിക്കാന്‍ കാരണമായിട്ടുള്ളത്. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു മടങ്ങുക ആയിരുന്നു നിധിനും സുഹൃത്തുക്കളും. കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം തുരുതുരാ വെട്ടുകയായിരുന്നു. മാരകായുധങ്ങളുമായി വന്ന സംഘം കൊലവിളി മുഴക്കി പാഞ്ഞടുത്തതോടെ നിധിനു ഒപ്പം ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു.

നിധിനെ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ നല്‍കി. സ്ഥിതി ഗുരുതരം ആയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മുന്‍വൈരാഗ്യം ആണ് അക്രമത്തിനു കാരണം എന്ന് സംശയിക്കുന്നു. കഴിഞ്ഞ ശിവരാത്രി നാളില്‍ തൃപ്പാറ ശിവ ക്ഷേത്രത്തില്‍ വെച്ചു നിധിനും മറ്റൊരു സംഘവുമായി വഴക്ക് നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാകാം ഇതെന്ന് സംശയിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...