മദ്യപിക്കുന്നതിനിടെ തര്‍ക്കം ; കൊല്ലത്ത് അനന്തരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ചിതറയിൽ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഒന്നിച്ചു മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേല്‍പ്പിച്ചു. മടത്തറ അരിപ്പ ഇടപ്പണയിൽ ചരുവിളവീട്ടിൽ വയസ്സുളള കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ മണി അനന്തരവൻ രതീഷിനൊപ്പം വീടിന് സമീപത്തിരുന്ന് മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തിനിടയിൽ രതീഷ് കരിങ്കല്ലു കൊണ്ട് കൊച്ചു മണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം രതീഷ് അമ്മാവന്‍റെ മൃതദേഹം പാലയുടെ ഇലയും തൊണ്ടും കൊണ്ട് മൂടി വീടിനോട്‌ ചേർന്നുള്ള വഴിയരികിൽ മൂടിയിട്ടു. എന്നാല്‍ രാത്രി പത്തുമണിയോടെ ബന്ധുക്കൾ മ്യതശരീരം കണ്ടെതിനെ തുടർന്ന് ചിതറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി എത്തിയ പോലീസ് സംഘം വീടിന് സമീപത്തു നിന്നു തന്നെ രതീഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

ബാല്യസ്പന്ദനം പദ്ധതി – പഴവങ്ങാടി പഞ്ചായത്തുതല ഉദ്ഘാടനം നടന്നു

0
റാന്നി : അങ്കണവാടി കുട്ടികൾക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധനയായ ബാല്യസ്പന്ദനം പദ്ധതിയുടെ...