യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : മാമൂട്ടിൽ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം നേമം ശാന്തിവിള സ്വദേശിനി അമ്പിളിയ്ക്ക് ആണ് കുത്ത് കൊണ്ടത്‌. അമ്പിളിയെ കുത്തിയ ശേഷം കോന്നി ചിറ്റൂർ മുക്ക് കാലായിൽ വീട്ടിൽ മോഹനകുമാർ ഒളിവില്‍ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാകുകയായിരുന്നു. മോഹനകുമാര്‍ അമ്പിളിയുടെ കൈയ്യിൽ നിന്നും അഞ്ചു ലക്ഷം രൂപകടം വാങ്ങിയിട്ടുണ്ടെന്നും ആ പണം തിരികെ വാങ്ങാൻ വേണ്ടി മോഹനകുമാറിന്‍റെ വീട്ടിൽ അമ്പിളി വന്നതാണെന്നുമാണ് സൂചന. പണം ചോദിച്ച് തര്‍ക്കം ഉണ്ടാവുകയും അങ്ങനെ മോഹന്‍ കുമാര്‍ അമ്പിളിയെ കുത്തി എന്നുമാണ് കരുതുന്നത്. മോഹന്‍ കുമാറിന്‍റെ ഭാര്യ ജയറാണി തിരുവനന്തപുരം ദേവസ്വം ബോർഡിൽ ജോലിയാണ്. ഇവർക്ക് ഒരു മകൾ ഉണ്ട്. ഭാര്യയും മകളും കൂടി തിരുവനന്തപുരത്താണ് താമസം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കണം ; വ്യവസായിയുടെ റിവിഷൻ ഹർജി തള്ളി കോടതി

0
ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി...

ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി : അഡ്വ.സി...

0
അടൂർ : ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...