Wednesday, April 17, 2024 1:24 am

ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സ്വകാര്യ സംഘടനകൾ രജിസ്റ്റർ ചെയ്യണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സ്വകാര്യ സംഘടനകൾ ഉൾപ്പെടെ മുഴുവൻ സന്നദ്ധ സംഘടനകളും വ്യക്തികളും പത്തനംതിട്ട  ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ ഏകോപനത്തിൽ പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർക്ക് കീഴിൽ രജിസ്റ്റർ ചെയ്യണം എന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഏകീകൃത സ്വഭാവവും കൃത്യമായ നിയന്ത്രണവും ഇല്ലാത്തത് രക്ഷാപ്രവർത്തനങ്ങളിൽ വലിയ പാളിച്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് പുതിയ തീരുമാനം. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2022 ൽ പുറപ്പെടുവിച്ച ഓറഞ്ച് ബുക്കിൽ ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ സേനയുടെയും ഏകോപനവും നേതൃത്വവും അഗ്നിരക്ഷാ വകുപ്പിന് നല്കിയിട്ടുള്ളത് കൂടി കണക്കിലെടുത്താണ് സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്.

Lok Sabha Elections 2024 - Kerala

ജില്ലയിൽ രക്ഷാപ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്നതിന് താത്പര്യം ഉള്ള സംഘടനകളും വ്യക്തികളും ഫയർ ഫോഴ്സ്മായി ബന്ധപ്പെടണം എന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ വരുന്ന വ്യക്തികൾ തങ്ങളുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതവും സംഘടനകൾ തങ്ങളുടെ ലൈസനസിന്റെ പകർപ്പ് സഹിതവും വേണം എത്താൻ എന്ന് ജില്ലാ ഫയർ ഓഫീസർ ബി എം പ്രതാപചന്ദ്രൻ അറിയിച്ചു. ജില്ലാ ഫയർ ഓഫീസുമായോ, ഫയർ ഫോഴ്സ് ജില്ലാ കൺട്രോൾ റൂമുമായോ ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഫോം കൈപ്പറ്റാവുന്നതാണ്. സംശയങ്ങൾക്ക് ബന്ധപ്പെടുക: 9497920112, 9497920097

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...

നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

0
ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ...