കോഴിക്കോട്: കേരളത്തെ നിയന്ത്രിക്കുന്നത് പിആര്‍ ഗ്രൂപ്പാണെന്നും അതിന്‍റെ തലപ്പത്ത് ഇരിക്കുന്നത് കേന്ദ്ര മന്ത്രി അമിത് ഷായാണെന്നും മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. എലത്തൂർ കേസിൽ ഷഹീൻ ബാഗിനെ തീവ്ര വാദ കേന്ദ്രമാക്കി സംസാരിച്ച ആളാണ് എഡിജിപി അജിത് കുമാര്‍. എലത്തൂർ കേസിൽ ഒരു പ്രതിയെ ഉണ്ടാക്കി അയാളെ മാത്രം വെച്ച് ക്ലോസ് ചെയ്യുകയാണ് ഉണ്ടായതെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം ജില്ലയിൽ ക്രൈം റേറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണ്. മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറിയും സുജിത് ദാസും മുഖ്യമന്ത്രിയും ചേർന്നാണ് ഇതിനായി പ്രവർത്തിച്ചത്. ഡിപ്ലോമറ്റിക് ചാനലിൽ സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രി കൊണ്ടു വന്ന അത്ര സ്വർണം കരിപ്പൂര് വഴി കഴിഞ്ഞ അഞ്ചു വർഷം കടത്തിയിട്ടുണ്ടാവില്ല. ചെരിപ്പ് നന്നാക്കാൻ ഉണ്ടോ എന്ന് ചോദിച്ചു നടക്കുമ്പോലെയാണ് മുഖ്യമന്ത്രിയുടെ ഇൻറർവ്യൂ വേണോ എന്ന് ചോദിച്ചു പി ആർ ഏജൻസികൾ നടക്കുന്നത്. ഉളുപ്പില്ലാത്ത മുഖ്യൻ രാജി വെച്ച് പുറത്തു പോകണം. തള്ള് നടത്താൻ മാത്രമേ ഈ മുഖ്യമന്ത്രിക്ക് പറ്റുകയുള്ളു. അശോകൻ ചരുവിൽ പാർട്ടിയുടെ അടിമ പണ്ടാരമാണ്. ഈ അടിമ പണി സഖാക്കൾ അവസാനിപ്പിക്കണം. മുഖ്യമന്ത്രിക്കെതിരെ പറയാൻ ധൈര്യം കാണിച്ച അൻവറിനെ അഭിനന്ദിക്കുകയാണ്. തൃശൂർ പൂരം കുളമാക്കിത് മുഖ്യനും മകൾക്കും വേണ്ടിയാണു എന്ന് തുറന്നു പറയാൻ അൻവർ ഇത് വരെ ധൈര്യം കാണിച്ചിട്ടില്ലെന്നും കെഎം ഷാജി ആരോപിച്ചു. ആർഎസ്എസ് പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കൊടുവള്ളിയിൽ നടത്തിയ മുസ്ലിം ലീഗ് പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കെഎം ഷാജി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1