നിരവധി കേസിലെ പ്രതി ആന അഭിലാഷിനെ കാപ്പ നിയമപ്രകാരം ജയിലില്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസിലെ പ്രതിയായ കട്ടപ്പന അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കല്‍ വീട്ടില്‍ പോത്തന്‍ അഭിലാഷ് എന്നറിയപ്പെടുന്ന ആന അഭിലാഷിനെ കാപ്പ നിയമപ്രകാരം ജയിലില്‍ അടച്ചു.ചെറുപ്പം മുതലേ തന്നെ മറ്റുള്ളവരെ ക്രൂരമായി പരിക്കേല്‍പ്പിക്കുന്ന സ്വഭാവമുള്ള പ്രതി 2009ല്‍ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടാതെ മറ്റുള്ള സ്ത്രീകളെയും അയല്‍വാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

2013 ല്‍ ഭാര്യാ പിതാവിനെ യാതൊരു പ്രകോപനവും കൂടാതെ വള്ളക്കടവില്‍ ഉള്ള വീട്ടില്‍ ചെന്ന് വെട്ടി കൊലപ്പെടുത്തിയ പ്രതി 2018ല്‍ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്ക് ഏല്‍പ്പിച്ചു. 2018ല്‍ കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ച പ്രതി തന്റെ അയല്‍വാസിയും വിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷാജിയെ 2019 ഡിസംബര്‍ മാസം ആക്രമിച്ചു. മാരകമായി വെട്ടേറ്റ് ഷാജി ഒരു വശം തളര്‍ന്നു കിടപ്പാണ്.

ഈ കേസില്‍ ഒരു വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയില്‍ നിന്ന് ഒരു വര്‍ഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത്. അതിനുശേഷം ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടില്‍ കയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അതിനുശേഷം പകതീരാത്ത സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഇതിനുശേഷം ഒളിവില്‍ കഴിഞ്ഞു വരവേയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ഇടുക്കി ശാന്തന്‍പാറ കെ ആര്‍ വിജയ എസ്റ്റേറ്റില്‍ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അതി സാഹസികമായും തന്ത്രപരമായും ഏലക്കാടുകള്‍ക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടിയത്.

ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങുന്ന സമയങ്ങളില്‍ സമീപവാസികള്‍ മരണ ഭയത്തോടെ കൂടിയാണ് കഴിയുന്നത്. ഏതുസമയവും പ്രതിയുടെ പിന്നില്‍ നിന്നുള്ള മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമം ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികളായ ആളുകള്‍ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ല. ഇപ്പോള്‍ അടുത്ത ബന്ധുക്കളെയും സഹോദരങ്ങളെയും വരെ ആക്രമിക്കുന്ന ക്രൂരതയിലേക്ക് പ്രതി എത്തിയെന്നും പോലീസ് പറയുന്നു.

ഇയാള്‍ക്കെതിരെ സാക്ഷി പറയുവാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. ആരെങ്കിലും പറഞ്ഞാല്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയശേഷം അവരെ ആക്രമിക്കുകയാണ് ഇയാളുടെ പതിവ്. സമീപവാസികള്‍ ഇയാളെ പേടിച്ച്‌ വീട് ഉപേക്ഷിച്ചുപോകുന്ന സ്ഥിതിയുമുണ്ടായി.പോലീസ് പിടികൂടാനെത്തുമ്പോള്‍ കത്തി വീശി രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ്. നിലവില്‍ കാപ്പാ നിയമപ്രകാരം വാറണ്ട് ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയച്ചത്. കൊലപാതകശ്രമം, കൊലപാതകം ഉള്‍പ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് വി എ നിഷാദ് മോന്‍ അറിയിച്ചു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഡി വൈ എസ് പി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...