തിരുവനന്തപുരം : പൊതു ചടങ്ങില്‍ ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് തിരി തെളിയിച്ചു. സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. ഉദ്ഘാടകനായ ഗഡ്കരി ആദ്യം വിളക്ക് കൊളുത്തി. അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുകയായിരുന്നു ഗവർണറും മുഖ്യമന്ത്രിയും. ഇനി ആര് തിരിതെളിയിക്കണമെന്ന ആശയക്കുഴപ്പമായതോടെ ഗഡ്കരി രണ്ടുപേരുടെയും കൈകൾ ചേർത്തുപിടിച്ച ശേഷം വിളക്ക് കൊളുത്താൻ നിർദ്ദേശിച്ചു.
തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് തിരി തെളിയിച്ചു. ചടങ്ങിന് മുന്നിലും പിന്നിലുമായാണ് ഗവർണറും മുഖ്യമന്ത്രിയും എത്തിയത്. സർവകലാശാല ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിനെ ചൊല്ലി സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ച് പൊതുചടങ്ങിൽ നിലവിളക്ക് തെളിയിച്ചത്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.





























