ഗാര്‍ഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഒരു പൗരന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഒരു പൗരന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഗാര്‍ഹിക തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം സാദ് അൽ-അബ്ദുള്ളയിലെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി സൈക്യാട്രിക് ആശുപത്രിയിലേക്ക് അയച്ച ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കൊലപാതകം മറച്ചുവെച്ചതിനും അധികാരികളെ അറിയിക്കാത്തതിനും പ്രതിയുടെ പിതാവ്, സഹോദരൻ, വിദേശിയായ ഭാര്യ എന്നിവർക്ക് ഒരു വർഷം കഠിന തടവും കോടതി ശിക്ഷയായി വിധിച്ചു.

നേരത്തെ പ്രതിയുടെ സഹോദരനും വിദേശിയായ ഭാര്യയും കൊലപാതകം മറച്ചുവെച്ചതിന് കുറ്റക്കാരാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. പ്രതിയെയും മറ്റ് ചിലരെയും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്തതിനും മരിച്ചയാളോടുള്ള ബഹുമാനം കാണിക്കാത്തതിനും കസ്റ്റഡിയിൽ വെക്കാൻ ഉത്തരവിട്ടിരുന്നു. ഈദ് അൽ-ഫിത്റിന്‍റെ ആദ്യ ദിവസം മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ഒക്ടോബർ 13-ലേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകർ വാദം കേൾക്കുന്ന മുറിയിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്നാണ് പുതിയ അഭിഭാഷകനെ നിയമിക്കാൻ കോടതി തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...