Wednesday, June 18, 2025 10:35 am

ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിൽ ; വ്യാജ പ്രചരണമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണെന്ന് കേരള പോലീസ്. അറിയിപ്പ് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിച്ചിരുന്നു. ഒരിടവേള കൂടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അറിയിപ്പിൽ പറയുന്ന പോലെ ഒരു സന്ദേശം കേരള പോലീസ് നൽകിയിട്ടില്ല. 2019 ഏപ്രിൽ മാസത്തിൽ തന്നെ കേരള പോലീസിന്‍റെ ഔദ്യോഗിക പേജിൽ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കണമെന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

സ്റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോൾ പരാതികൾ നൽകാം
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇപ്പോൾ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്.

അടുത്തതായി ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും. പോൽ ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും അറസ്റ്റിൽ

0
ചെന്നൈ : യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും അറസ്റ്റിൽ....

ചെങ്ങന്നൂരിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

0
ആലപ്പുഴ: ചെങ്ങന്നൂരിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വി...

സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല

0
ആലപ്പുഴ : കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം...

കേരള സർവകലാശാലയിൽ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തി. നാലുവർഷ ബിരുദ...