മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് പ്രതിസന്ധി ; കുടിവെള്ള വിതരണം മുടങ്ങും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് പ്രതിസന്ധി. കോഴിക്കോട് നഗരത്തിന്‍റെ ഒരു ഭാഗത്ത് മുഴുവനായി കുടിവെള്ള വിതരണം മുടങ്ങും. പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് മലാപ്പറമ്പിലെ ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെതുടര്‍ന്നാണ് ഇന്നും നാളെയും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജല വിതരണം മുടങ്ങുക. 50 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് നിരവധി വീടുകളിൽ വെള്ളവും ചളിയും കയറിയിരുന്നു. മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് റോഡ് അടച്ചു.

പൈപ്പിന്‍റെ കാലപ്പഴക്കമാണ് പൊട്ടാൻ കാരണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. കഴിവതും വേഗത്തിൽ പ്രശ്നം പരിഹരിക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. വീടുകളിലെ ചളിയും മാലിന്യങ്ങളും വാട്ടര്‍ അതോറിറ്റി നീക്കും. റോഡ് ഉടൻ തന്നെ നന്നാക്കുമെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...