മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ നിർണ്ണായക നീക്കം ; കുക്കികളുമായി ചർച്ച നടത്തി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

സിംല : മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ നിർണ്ണായക നീക്കം. മണിപ്പൂർ മുഖ്യമന്ത്രി വൈ ഖേംചന്ദ് കുക്കി സംഘടനകളുമായി ചർച്ച നടത്തി. കലാപത്തിനു ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് കുക്കി സംഘടനകൾ എത്തുന്നത്. പ്രശ്ന പരിഹാരത്തിന് ചില ഉപാധികൾ അറിയിച്ചെന്ന് കുക്കി സംഘടനകൾ വ്യക്തമാക്കി. 2023 മെയിൽ മണിപ്പൂരിൽ തുടങ്ങിയ സംഘർഷത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. ഇതിനിടെ കുക്കി നാഗ വിഭാഗങ്ങളും ഏറ്റുമുട്ടി. ബീരേൻ സിങ്ങിനെ മാറ്റി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ അന്തരീക്ഷം തണുപ്പിക്കാൻ കേന്ദ്രം നോക്കിയത്. വെ ഖേംചന്ദ് എന്ന പുതിയ മുഖ്യമന്ത്രിയെ ബിജെപി നിയോഗിച്ചതും അനുനയ നീക്കത്തിന്റെ ഭാഗമായിട്ടാണ്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയെ ഉപമുഖ്യന്ത്രിയാക്കി വിശ്വാസം തിരികെ പിടിക്കാനുള്ള നീക്കവും നടന്നു. സംസ്ഥാനസർക്കാരുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന നിലപാടിൽ അയവ് വരുത്തിയാണ് കുക്കി സംഘടനകൾ ഇന്നലെ മുഖ്യമന്ത്രി വിളിച്ച ചർച്ചയ്ക്ക് എത്തിയത്.

ഗുവാഹത്തിയിൽ ഒന്നരമണിക്കൂറിലേറെ സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. മെയ്തെ വിഭാഗത്തിൽ പെട്ട മുഖ്യമന്ത്രിയുമായി കുക്കി സംഘടനകൾ ചർച്ച നടത്തിയത് തന്നെ ശുഭസൂചനയായിട്ടാണ് സർക്കാർ കാണുന്നത്. ചർച്ചയിൽ പ്രത്യേക ഭരണകൂടം എന്നാവശ്യവും ബഫർസോണുകളുടെ സംരക്ഷണവും ആവശ്യപ്പെട്ടെന്ന് സംഘടന വ്യക്തമാക്കി. സമാധാനശ്രമങ്ങൾക്ക് എല്ലാം പിന്തുണയും പ്രഖ്യാപിച്ചെന്ന് കുക്കി സോ സംഘടന പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...