കോന്നി : ബന്ധപ്പെട്ടവരെ ഔദ്യോഗികമായി അറിയിക്കാതെ ഒന്നിന് പുറകെ ഒന്നായുള്ള കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ ഉദ്ഘാടനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കുന്നു. ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും മറ്റും അറിയിക്കാതെയാണ് പലപ്പോഴും വിവിധ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്ഘാടനങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്ത കോന്നി കെ എസ് ആര്‍ ടി സി യാര്‍ഡ് നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ടും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയിലും വലിയ ചര്‍ച്ചയാകുന്നുണ്ട്. കോന്നി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടും മറ്റ് നിര്‍മ്മാണ ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ ഉള്ള നിരവധി വിമര്‍ശനങ്ങള്‍ കോന്നി എംഎല്‍എക്ക് എതിരെ ഉയരുന്നുണ്ട്.