ഡിവൈഎഫ്ഐ പിണറായിയുടെ വാലായി മാറി ; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും കണ്ണൂർ ജില്ലാ നേതൃത്വത്തിനുമെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. സംഘടന പിണറായി വിജയന്റെ വാലായി മാറിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം. ഡിവൈഎഫ്ഐയുടെ നിലവിലെ പ്രവർത്തന രീതിയിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പയ്യന്നൂർ നഗരസഭ ചെയർമാനുമായ സരിൻ ശശിക്കെതിരെ സമ്മേളനത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പയ്യന്നൂരിലെ പാർട്ടിയിലെയും സംഘടനയിലെയും വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയത് സരിൻ ശശിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

പയ്യന്നൂരിലെ പൊട്ടിത്തെറിക്ക് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് സരിൻ ശശി പയ്യന്നൂർ മണ്ഡലത്തിന് പുറത്തേക്ക് പോയിട്ടില്ലെന്നും ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്തം കാട്ടിയില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കണ്ണൂരിലെ ഡിവൈഎഫ്ഐ കോട്ടകളിൽ സംഘടന നേരിടുന്ന ആഭ്യന്തര തർക്കങ്ങളും നേതൃത്വത്തിന്റെ വീഴ്ചകളും സമ്മേളനത്തിൽ ചർച്ചയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...