നവകേരള സദസിന്റെ ഭാഗമായി പൊളിച്ച സ്കൂൾ മതിൽ പുനർ നിർമ്മിക്കാത്തതിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: നവകേരള സദസിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിൽ പൊളിച്ച സ്കൂൾ മതിൽ പുനർനിർമ്മിക്കാത്തതിൽ വിമർശനം. മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ മതിലാണ് മന്ത്രിമാർ സഞ്ചരിച്ച ബസ് ഇറക്കാൻ തകർത്തത്. മാനന്തവാടിയിലെ മതിൽ പൊളിക്കൽ സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മതിൽ ഉടൻ പുനര്‍നിർമ്മിക്കുമെന്ന് സ്ഥലം എംഎൽഎ വ്യക്തമാക്കി. ഈ മാസം 23നായിരുന്നു വയനാട്ടിലെ ജനസദസ്സ്. അന്ന് വൈകീട്ടാണ് മാനന്തവാടി മണ്ഡലത്തിൽ പരിപാടി നടന്നത്. പരിപാടി നടന്ന മാനന്തവാടി സ്കൂളിൽ പത്തു മീറ്റർ നീളത്തിലാണ് മതിൽ തകർത്തത്. ഇതുവഴിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്, മൈതാനത്തേക്ക് എത്തിയത്. സ്കൂളിന്റെ തൊട്ടപ്പുറത്ത് പുഴയാണ്. കുട്ടികളുടെ സുരക്ഷയെ മതിലില്ലാത്ത സ്ഥിതി ബാധിക്കുമെന്നാണ് വിമർശനം. പിടിഎ ഭാരവാഹികളോട് ആലോചിച്ചാണ് നവകേരള സദസ് സംഘടാക സമിതി മതിൽ പൊളിച്ചത്. മതിൽ പുനർ നിർമ്മിക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും എംഎൽഎ ഒ.ആര്‍.കേളു വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ തടി കടത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറെ ബലിയാടാക്കരുത് : സമഗ്ര അന്വേഷണം...

0
റാന്നി : ഭഗവതിക്കുന്ന് ദേവസ്വം ക്ഷേത്ര ഭൂമിയിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച്...

ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തുന്നു : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

0
ആറന്മുള : ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...