‘പിണറായിയുടെ വിമർശനം : പ്രതികരിക്കാനില്ല, ഞാനെന്നും ഇടതുപക്ഷത്തോടൊപ്പം’ – ഗീവർഗീസ് മാർ കൂറിലോസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സർക്കാരിനെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ അങ്ങനെ തന്നെ കിടപ്പുണ്ടെന്ന് മാർ കൂറിലോസ് പറഞ്ഞു. വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കുന്നില്ല. ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്നും മാർ കൂറിലോസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയിലാണ് കൂറിലോസ് സിപിഎമ്മിനെ വിമർശിച്ചത്. ഇതിനെതിരെ പിണറായി രം​ഗത്തെത്തുകയായിരുന്നു. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശിച്ചിരുന്നു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂർത്ത്, സഹകരണ ബാങ്ക് അഴിമതി, തെറ്റായ പൊലീസ് നയം തുടങ്ങിയ നിരവധി കാരണങ്ങളാണ് സിപിഎമ്മിന്റെ തോല്‍വിക്ക് കാരണം. ഭൂരിപക്ഷ മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നു. ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇതിലും വലിയ തിരിച്ചടി ഉണ്ടാകും. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല. തിരുത്തുമെന്ന് പറയുന്നത് സ്വാഗതാർഹമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞു , യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക...

0
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ലീഗ് സംസ്ഥാന...

ഇന്നും സഭയിൽ എത്താതെ അമിത് ഷാ ; പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

0
ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ...

ചന്ദ്രനും ഭൂമിയും ഒരൊറ്റ ഫ്രെയിമിൽ ; അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

0
ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ വരുന്ന അമ്പരപ്പിക്കുന്ന ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച്...