ചന്ദ്രനും ഭൂമിയും ഒരൊറ്റ ഫ്രെയിമിൽ ; അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

For full experience, Download our mobile application:
Get it on Google Play

ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ വരുന്ന അമ്പരപ്പിക്കുന്ന ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെ പകർത്തിയതാണ് ഈ ദൃശ്യം. ടൈം-ലാപ്‌സിൽ ഏകദേശം 0:45-ാം സെക്കൻഡിൽ ഓറിയോണിന്റെ ഉദയം കാണാം. ടൈം-ലാപ്‌സിനായി ദൃശ്യങ്ങളുടെ വേഗതയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 15 എംഎം ലെൻസും അപ്പേർച്ചർ പ്രയോറിറ്റിയും ഓട്ടോ ഐഎസ്ഒയും ഉപയോഗിച്ചാണ് ദൃശ്യം പകർത്തിയതെന്നും അനിൽ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.

ബഹിരാകാശത്തിന്റെ ഇരുട്ടിൽ ഭൂമിയും ചന്ദ്രനും ഒരുമിച്ച് ദൃശ്യമാകുന്ന അതിമനോഹരമായ വീഡിയോ ആണിത്. ജൂലായിലാണ് റഷ്യൻ പേടകത്തിൽ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള എമർജൻസി മെഡിസിൻ ഡോക്ടറും മെക്കാനിക്കൽ എൻജിനിയറുമായ അദ്ദേഹം തന്റെ ആദ്യ ബഹിരാകാശ നടത്തം കഴിഞ്ഞയാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു. അനീൽ മുമ്പും ബഹിരാകാശത്തുനിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും ടൈം-ലാപ്‌സ് വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ടൈം-ലാപ്‌സ് വീഡിയോയും ബഹിരാകാശത്തിന്റെ സൗന്ദര്യവും സോഷ്യൽ മീഡിയ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോടും തൃശൂരിലും ആലപ്പുഴയിലും അജ്ഞാത മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: രാമനാട്ടുകര മേൽപ്പാലത്തിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി. മരിച്ചത് തമിഴ്‌നാട്...

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

0
കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു...

ഗുരുവായൂരിൽ റെക്കോർഡ് കല്യാണത്തിരക്ക്

0
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ...

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ; കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി

0
കോഴിക്കോട് : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലിയോണൽ മെസിയേയും അർജന്റീനാ ടീമിനേയും...