തണ്ണീർമുക്കത്ത് പതിറ്റാടുകൾ പഴക്കമുള്ള കിണർ പെട്ടെന്ന് താഴ്ന്നു

For full experience, Download our mobile application:
Get it on Google Play

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാല്‍പ്പത് വർഷം പഴക്കമുള്ള കിണർ പെട്ടെന്ന് ഭൂമിയിലേക്ക് താഴ്ന്നത് പ്രദേശത്ത് ആശങ്ക പടർത്തുന്നു. മങ്ങാടം വേലിക്കകത്ത് ചെമ്മേഴത്ത് വീട്ടിലെ കിണറാണ് അപകടത്തിൽപ്പെട്ടത്. കിടപ്പുരോഗിയായ നാരായണൻ (83), ഭാര്യ രത്നമ്മ (73), സഹോദരി നാരായണി (90) എന്നീ വയോധികർ മാത്രമുള്ള ഈ കുടുംബം, കിണർ താഴ്ന്നതോടെ തങ്ങളുടെ വീട് കൂടി അപകടത്തിലാകുമോ എന്ന ഭീതിയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മണ്ണുനിരപ്പിൽനിന്ന് രണ്ട് റിങ്ങിന്‍റെ പൊക്കമുണ്ടായിരുന്ന കിണർ പെട്ടെന്ന് താഴേക്ക് പതിച്ചത്. മരങ്ങളാൽ ചുറ്റപ്പെട്ട കിണറിലെ വെള്ളത്തിന് മുകളിൽ കടുത്ത വെള്ളനിറത്തിലുള്ള പത പൊങ്ങിക്കിടക്കുന്നുണ്ട്. ജപ്പാൻ കുടിവെള്ളം ലഭിച്ചുതുടങ്ങിയതുമുതൽ കിണറിലെ വെള്ളം ഉപയോഗിക്കാറില്ലെന്ന് രത്നമ്മ പറഞ്ഞു. വയോധികരായ ഇവർക്ക് കിണർ പുനർനിർമിക്കാനോ പുതിയത് കുഴിക്കാനോ സാമ്പത്തികശേഷിയില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...