തിരുവനന്തപുരം : കെപിസിസി നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പാർട്ടിയിൽ പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ എങ്കിലും ബോധ്യപ്പെടുത്താൻ കഴിയണമെന്ന് ആൻ്റണി പറഞ്ഞു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇപ്പോഴത്തെ പ്രവർത്തനം പോരെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിമർശനം. കണ്ണൂരിൽ നിന്ന് ഇത്തവണ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ് നേതാക്കളുടെ വിമർശനം. പാർട്ടിയിൽ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണെന്ന് എ.കെ ആൻ്റണി. നേതാക്കൾ പക്വത കാട്ടണമെന്നും സ്വയം പരിഹാസ്യരാവരുതെന്നും ആന്റണി വിമർശിച്ചു. പാർട്ടി നേതൃത്വം എന്നത് സുധാകരനും സതീശനുമാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നും ആൻ്റണി.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 20 സീറ്റും നേടുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാൽ അതിനായുള്ള ഇപ്പോഴത്തെ പ്രവർത്തനം പോരെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. മണ്ഡലം പുനസംഘടന വൈകുന്നതിനും കെ.സി വേണുഗോപാൽ അതൃപ്തി രേഖപ്പെടുത്തി. ജില്ലകൾ നേതാക്കളുടെ സാമ്രാജ്യം ആണെന്ന് തെറ്റിദ്ധരിക്കരുതെന്നും വേണുഗോപാൽ നേതാക്കളെ ശാസിച്ചു. കെ.പി.സി.സി അധ്യക്ഷപദവിയും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാത്തതിനാൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും എല്ലാ ജില്ലകളും സന്ദർശിക്കുന്ന പ്രചരണ പരിപാടികൾ നടത്താനും നേതൃയോഗം തീരുമാനിച്ചു. കെപിസിസി അധ്യക്ഷൻ എല്ലാ മണ്ഡലങ്ങളും കടന്നുപോകുന്ന പ്രചരണ ജാഥ നടത്തും. ഒക്ടോബർ രണ്ടാം വാരം മുതൽ ജില്ലകളിൽ നേതൃസംഗമത്തിനും തീരുമാനമായി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































