വിമർശനം അവരോട് ചോദിയ്ക്കണം , അവരൊന്നും പാർട്ടിയുടെ ആരുമല്ല : കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കോൺ​ഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതി.  കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഇന്നലെയാണ് ഷമാ മുഹമ്മദ് രം​ഗത്തെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ സുധാകരൻ രം​ഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...