നീലഗിരിയിലെ വിനോദ സഞ്ചാര മേഖലയിലുള്‍പ്പെട്ട മുതുമലയിലെ മായാര്‍ നദിയില്‍ മുതലകളുടെ സാന്നിധ്യം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: നീലഗിരിയിലെ വിനോദ സഞ്ചാര മേഖലയിലുള്‍പ്പെട്ട മുതുമലയിലെ മായാര്‍ നദിയില്‍ മുതലകളുടെ സാന്നിധ്യം കണ്ടെത്തി. ഭീമന്‍ മുതല പുഴക്കരയില്‍ വിശ്രമിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് തമിഴ്‌നാട് വനംവകുപ്പ വിനോദ സഞ്ചാരികൾ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നീലഗിരിയിലേക്ക് വിവിധ സ്ഥലങ്ങള്‍ കാണാനും മറ്റുമെത്തുന്നവര്‍ മുതലയുടെ ചിത്രം പകര്‍ത്താനുമെത്താറുണ്ട്. ഇതിന്റെ അപകട സാധ്യതയാണ് വനം അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്. നദിയോടു ചേര്‍ന്ന് വിശ്രമിക്കുന്ന മുതലയുടെ ദൃശ്യം കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് പുറത്തുവിട്ടത്.

വേനല്‍ കടുത്തതോടെ നദിയില്‍ വെള്ളം തീര്‍ത്തും കുറഞ്ഞ സാഹചര്യത്തില്‍ മുതലകള്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തേക്ക് എത്താറുണ്ട്. ചില നേരങ്ങളില്‍ കരയിലെ ജീവികളെ വേട്ടയാടാനും വിശ്രമിക്കാനുമായി മുതലകള്‍ കരക്ക് കയറാറുണ്ട്. നദി കാണാനെത്തുന്നവര്‍ അപകട സാധ്യത അറിയാതെ വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍ ഇറങ്ങുമ്പോഴും മുതലകളുടെ ആക്രമണമുണ്ടായേക്കാം. അതേ സമയം മുതലകള്‍ വിശ്രമിക്കുന്നത് കണ്ടാല്‍ അടുത്തേക്ക് പോകരുതെന്നും ഫോട്ടോയെടുക്കാന്‍ ശ്രമിക്കരുതെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മുന്നറിയിപ്പും നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...