സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഘടക കഷികള്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎയിലെ ആറ് ഘടക കഷികള്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി. കഴിഞ്ഞ എന്‍ഡിഎ യോഗത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഘടകകക്ഷി ചര്‍ച്ചകള്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുണ്ടാവും എന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയതുമാണ്. ഫെബ്രുവരി 15 ന് നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം ഉണ്ടായില്ല. നാളിതുവരെ ഒരു തീരുമാനമോ തുടര്‍നടപടിയോ ഉണ്ടായില്ല. മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഉഭയ കക്ഷി ചര്‍ച്ച നടത്തി അടിയന്തിരമായി തീരുമാനം ഉണ്ടാകേണ്ടതാണ്. എന്‍ഡിഎയുടെ കെട്ടുറപ്പിന് ഇത് അത്യന്താപേക്ഷിതമാണ്. ഇതിനായി എത്രയും വേഗം സമയം നിശ്ചയിച്ച് നല്‍കണമെന്ന ആവശ്യമാണ് ഘടകകക്ഷികള്‍ മുന്നോട്ട് വെക്കുന്നത്. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, കേരള കാമരാജ് കോണ്‍ഗ്രസ്, ശിവസേന, സോഷ്യലിസ്റ്റ് ജനതാദള്‍, നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി, ലോക ജനശക്തി പാര്‍ട്ടി എന്നിവരാണ് രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...