ഫ്ളോറിഡയില്‍ വളര്‍ത്തുനായക്കൊപ്പം കുളത്തിനരികിലൂടെ നടന്ന 85കാരിയെ ചീങ്കണ്ണി കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ഫ്ളോറിഡ : ഫ്ളോറിഡയില്‍ വളര്‍ത്തുനായക്കൊപ്പം കുളത്തിനരികിലൂടെ നടന്ന 85കാരിയെ ചീങ്കണ്ണി കടിച്ചുകൊന്നു. 85 വയസ്സുകാരിയും തന്‍റെ നായയും സെന്റ് ലൂസിയിലെ ഒരു റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റിയിലെ കുളത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു ചീങ്കണ്ണിയുടെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 10 അടി ഉയരമുള്ള ചീങ്കണ്ണി വയോധികയെ ചാടി പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവം കണ്ട ദൃക്‌സാക്ഷികള്‍ ഉടനടി 911 എന്ന നമ്പറില്‍ വിളിച്ച്‌ വിവരം അറിയിച്ചതായി ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ പ്രതികരിച്ചു. കൊലപ്പെട്ട സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കുകയും ചീങ്കണ്ണിയെ പിടികൂടാന്‍ ഗേറ്റര്‍ ട്രാപ്പറെ വിളിക്കുകയും ചെയ്തു. ഇരയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നതായി ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആലിഗേറ്ററുകള്‍ മൂലമുണ്ടാകുന്ന ഗുരുതരമായ പരിക്കുകള്‍ ഫ്‌ലോറിഡയില്‍ അപൂര്‍വമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...