കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടമുങ്ങൽ ; എംഎൽഎയുടെ നിലപാട് അപക്വമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് പോയ വിഷയത്തിൽ ന്യായീകരണവുമായി സിപിഐ സർവീസ് സംഘടന രംഗത്ത്. ജീവനക്കാർ അവധി എടുത്തത് അപേക്ഷ നൽകിയ ശേഷമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി. ആർ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. തഹസിൽദാറുടെ കസേരയിൽ കയറി എംഎൽഎ ഇരുന്നത് ശരിയായില്ല. വിഷയത്തിൽ കോന്നി എംഎൽഎ കെയു ജെനിഷ് കുമാറിന്റെ നിലപാട് തികച്ചും അപക്വമെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാരെ അടച്ചാക്ഷേപിക്കരുതെന്നും പ്രശ്നം ധാർമികതയുടേത് മാത്രമെന്നും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ മാധ്യമങ്ങളോട് പറഞ്ഞു.

എട്ട് ഉദ്യോഗസ്ഥർ സർവ്വേയുമായി ബന്ധപ്പെട്ടാണ് ഓഫീസിൽ നിന്ന് മാറി നിന്നത്. ജീവനക്കാർ അവധി എടുത്തത് അവധി അപേക്ഷ നൽകിയ ശേഷം. ഓഫീസ് അടച്ചുപൂട്ടി ജീവനക്കാർ പോയി എന്നത് വസ്തുത വിരുദ്ധം എന്നാണ് സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥ് വ്യക്തമാക്കിയത്. റവന്യു വകുപ്പും സർക്കാരും മോശം ആണെന്ന സന്ദേശം എംഎൽഎയുടെ പ്രവർത്തനത്തിലൂടെ ഉണ്ടായി.

വിഷയത്തിൽ എംഎൽഎയുടെ പ്രവർത്തനം ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ട അവധിയെടുത്തുള്ള ഉദ്യോഗസ്ഥരുടെ വിനോദയാത്ര സംബന്ധിച്ച് വിവാദം എംഎൽഎയും സിപിഐയും തമ്മിലുള്ള തർക്കത്തിലേക്കും കടന്നിരിക്കുകയാണ്. കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ വിശദീകരണവുമായി തഹസിൽദാർ രംഗത്ത് വന്നു. തന്റെ അവധി നിയമപ്രകാരമെന്നായിരുന്നു തഹസിൽദാർ എൽ കുഞ്ഞച്ചൻ മാധ്യമങ്ങളോട് പറഞ്ഞത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...