ശബരിമലയിൽ തിരക്ക് കൂടി ; തിങ്കളാഴ്ച്ച തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി. ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം എത്തിയവർക്ക് പ്രയാസമില്ലാതെ ദർശനം സാധ്യമായി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. വൈകുന്നേരത്തോടെ നടപന്തൽ നിറഞ്ഞുകവിഞ്ഞു. അവധി ദിനങ്ങൾക്ക് ശേഷമുള്ള തിരക്ക് പ്രതീക്ഷിച്ചതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം നാടുകടത്തി

0
തിരുവനന്തപുരം: ജില്ലയിൽ ഗുണ്ടാ-ക്രിമിനൽ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ...

12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുകൊന്നു

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

വിജിലൻസിൽ നിയമനങ്ങളിലുൾപ്പെടെ മാറ്റം : കുറ്റപത്രം 6 മാസത്തിനകം ; ഉദ്യോഗസ്ഥർക്ക് യൂണിഫോം

0
തിരുവനന്തപുരം : കേസ് അന്വേഷണത്തിലും ഉദ്യോഗസ്ഥ നിയമനങ്ങളിലുമടക്കം സംസ്ഥാനത്തെ വിജിലൻസ് വകുപ്പ്...

ശമ്പള വർധന വരുത്തിയെന്ന് മാനേജ്മെന്റ് ; അമലയിലെ നഴ്സുമാരുടെ സമരം തീർന്നു

0
തൃശൂർ : ശമ്പള വർധന ആവശ്യപ്പെട്ട് അമല ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ്...