പൊതുവിതരണ വകുപ്പ് നെറ്റ്‌വർക്കിൽ കടന്നുകയറി റേഷൻ കാർഡ്‌ അച്ചടിച്ച്‌ വിതരണം ചെയ്തതിൽ വിജിലൻസ് അന്വേഷണം വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ മുൻഗണന റേഷൻ കാർഡ്‌ അച്ചടിച്ച്‌ വിതരണം ചെയ്യപ്പെട്ട സംഭവത്തിൽ വിജിലൻസ്‌ അന്വേഷണം വരും. ഭക്ഷ്യ വകുപ്പിന്‍റെ ഓൺലൈൻ സംവിധാനമായ റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ കടന്നുകയറി മുൻഗണനാ കാർഡുകൾ നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ രണ്ട് പ്രതികളെ വഞ്ചിയൂർ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ഭക്ഷ്യവകുപ്പ് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിനായാണ് വിജിലൻസ് അന്വേഷണത്തിന് ഭക്ഷ്യവകുപ്പ് ശുപാർശ നൽകിയിരിക്കുന്നത്. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫയൽ ഉൾപ്പടെയുള്ള ശുപാർശ മുഖ്യമന്ത്രിക്ക്‌ കൈമാറി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കുന്നതോടെ പ്രത്യേക സംഘം കേസിന്‍റെ ചുമതലയിലെത്തും. മാസങ്ങളായി നടക്കുന്ന തട്ടിപ്പിൽ ബീമാപ്പള്ളി, പൂന്തുറ എന്നിവിടങ്ങളിലായി 146 വ്യാജ മുൻഗണന കാർഡുകളാണ്‌ വിതരണം ചെയ്യപ്പെട്ടത്‌. ഒരു മുൻഗണനാ കാർഡിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കിയായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട്‌ ബീമാപ്പള്ളി റേഷൻ കടയുടമ സഹദ്‌ഖാൻ, കംപ്യൂട്ടർ സെന്‍റർ ഉടമ ഹസീബ്‌ ഖാൻ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി വഞ്ചിയൂർ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...